Wednesday 18 July 2018

ഗ്രാമം വോളി

അറുപത്തി ആറാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇത്തവണ കേരളത്തിലെ കോഴിക്കോട്  വേദിയാകുമ്പോൾ അതിന്റെ ആവേശത്തിലാണ്  കൊടക്കാട് എന്ന വോളിഗ്രാമം. എൻ.എസ്.എസ്.സി കൊടക്കാടിന്റെ ആഭിമുഖ്യത്തിൽ ദേശീയ വോളിയുടെ  പ്രചരണാർത്ഥം ഇ ത്തവണ വ്യത്യസ്തമായ രീതിയിലാണ് കൊടക്കാട് ഗ്രാമം വോളി എന്ന പേരിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. 

    കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ, പിലിക്കോട് എന്നിവിടങ്ങളിൽ നിന്നായുള്ള വോളി ഗ്രാമങ്ങളെ  പ്ര തിനിധീകരിച്ച് പന്ത്രണ്ട്‌ വോളി ക്ലബുകൾ മത്സരിക്കാനെത്തും.ഇരവും പകലും എന്നും  വോളിബോളിന്റെ ആരവമുയരുന്ന ഗ്രാമങ്ങളാണ് ഇത്തവണ കൊടക്കാട് ഗ്രാമം വോളിയിൽ ഏറ്റുമുട്ടുക എന്നു മാത്രമല്ല മിക്ക ടീമുകളും  യുവാക്കൾക്കൊപ്പം സ്വന്തം കളിക്കാരെ തന്നെയായിരിക്കും പ്രധാനമായും മത്സരത്തിനായി അണിനിരത്തുക. അത് കൊണ്ട് തന്നെ പണ്ട് കാലങ്ങളിലെ വോളിബോൾ കളിക്കളത്തിൽ ഉണ്ടായ വീറും വാശിയും ഒപ്പം കാണികളുടെ  ആവേശവും ഒക്കെ തിരിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
 ഫെബ്രുവരി  18 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ഗ്രാമം വോളിയുടെ ഭാഗമായി ആദ്യ കാല വോളി താരങ്ങളെ ആദരിക്കൽ, അനുസ്മരണ യോഗം, ക്ലബ്ബിലെ മുൻ താരങ്ങളെ പരിചയപ്പെടുത്തൽ, ആദ്യ വനിതാ വോളി ടീമംഗങ്ങൾക്കുള്ള അനുമോദനം, വ്യത്യസ്ത കായിക ഇനങ്ങളിൽ  വിവിധ തലങ്ങളിലായി മികവ് പുലർത്തിയവർക്കുള്ള ഉപഹാര സമർപ്പണം തുടങ്ങിയ വൈവിധ്യമാർന്ന ചടങ്ങുകളും നടക്കും.

  മെട്രോ പൊളിറ്റൻ സിറ്റികളിൽ കണ്ടുവരുന്ന പ്രൗഢിയോടെയും, ഗറ്റാംഭീര്യത്തോടെ യും തന്നെയാണ്  ഇത്തവണ യും കൊടക്കാട് ഗ്രാമം വോളി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും  രാത്രി  7:30 മുതൽ മത്സരം ആരംഭിക്കും. ഞായറാഴ്ച പ്രീയദർശിനി ആലന്തട്ടയും റെഡ്സ്റ്റാർ ബഡൂരും തമ്മിലാണ് ആദ്യ മത്സരം.

  കേരളത്തിനകത്തും പുറത്തുമായി നിരവധി വോളി താരങ്ങളെ സംഭാവന ചെയ്ത എൻ.എസ്.എസ്.സി.കൊടക്കാട് 1995 മുതലാണ് സംസ്ഥാന വോളിബോളിന്റെ പ്രധാന ക്ലബ്ബുകളിൽ ഒന്നായി മാറിയത്.നിരവധി തവണ ജില്ലാ ചാമ്പ്യൻമാരായ ഈ ക്ലബ്ബ് ,ഇന്റർ ക്ലബ്ബ് വോളി ചാമ്പ്യൻ ഷിപ്പ് ഉൾപ്പെടെ രണ്ട് സംസ്ഥാന വോളി മേളയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.








No comments:

Post a Comment