Thursday 19 July 2018

ലോകകപ്പ് ഫുട്ബോള്‍ - പ്രവചന മത്സരം



പ്രോഗ്രാം പാനലുകള്‍



വായനാക്യാമ്പ്











ലഹരിവിരുദ്ധ ക്യാംപയിന്‍







പരിസ്ഥിതിദിനാചരണം2018





ഗോള്‍ ഫ്രം റഷ്യ-ക്വിസ്





വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് 2018



Wednesday 18 July 2018

വെറ്ററൻസ് ഫുട്ബോൾ മത്സരം

വോളിബോൾ പെരുമയിലൂടെ ജില്ലക്കകത്തും പുറത്തും ശ്രദ്ധേയമായ കൊടക്കാട് എന്ന വോളി ഗ്രാമത്തിലും ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഒട്ടും കുറയുന്നില്ല.കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം യുവജനവേദിയുടെയും സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പഴയ കാല താരങ്ങളെയും പ്രവർത്തകരെയും അണിനിരത്തി വെറ്ററൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി പി.കെ.മാധവന്റെയും പ്രസിഡന്റ് പി.വി.ചന്ദ്രശേഖരന്റെയും നേതൃത്വത്തിൽ ഇറങ്ങിയ ബ്രസീൽ- അർജന്റീന സൗഹൃദ വെറ്ററൻസ് ഫുട്ബോൾ മത്സരത്തിനാണ് കൊടക്കാട് നാട് വേദിയായത്. 1986 ലെ മെക്സിക്കൻ ലോകകപ്പ് ഫുട്ബോൾ മത്സരമാണ് ഈ നാട് സംഘം ചേർന്ന് ആദ്യമായി ടെലിവിഷനിലൂടെ കണ്ട് തുടങ്ങിയത്. ക്ലബ്ബിന്റെ മുൻ പ്രസിഡണ്ട് പി.കെ നാരായണന്റെ വീട്ടിലായിരുന്നു ആ സൗകര്യം ഒരുക്കിയിരുന്നത്. ഫൈനൽ മത്സരത്തിൽ ജർമ്മനിയെ തകർത്ത് അർജന്റീന ലോക ചാമ്പ്യന്മാരായ ധന്യ മുഹൂർത്തവും ഫുട്ബോൾ ഇതിഹാസം മറഡോണയുടെയുടെ മാസ്മരിക പ്രകടനങ്ങൾ 1986 ൽ ടെലിവിഷനിലൂടെ ഒരുമിച്ചിരുന്ന് ആസ്വദിച്ചതും പഴയ കാല കളിക്കാർ പങ്ക് വെച്ചു.അർജന്റീനൻ ടീമിനോടുള്ള അടുപ്പം കാരണമാണ് എൻ.എസ്.എസ്.സി. കൊടക്കാട് എന്ന വോളി ടീമിന്റെ ആദ്യ ജഴ്സിയുടെ നിറം അർജന്റീനൻ ടീമിന്റെ സാദൃശ്യത്തിൽ തയ്യിച്ചതെന്നും ഇവർ ഓർമിപ്പിച്ചു. വോളിബോളിൽ നിരവധി സംസ്ഥാന യൂനിവേഴ്സിറ്റി താരങ്ങളെ വളർത്തിയെടുത്ത കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാവർഷവും മഴക്കാല സീസണിൽ ഫുട്ബോൾ കളിക്കാറു ണ്ട്.ഇത് വോളി താരങ്ങളുടെ കായിക ക്ഷമതയെ വർദ്ധിപ്പിക്കാൻ ഏറെ പ്രയോജനപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം നാട് നാടും നഗരവും മറ്റൊരു ലോകകപ്പ് ഫുട്ബോൾ ആവേശത്തിലാകുമ്പോൾ പഴയ കാല താരങ്ങൾ ഗ്രൗണ്ടിലിറങ്ങി മത്സരിച്ചപ്പോൾ പുതു തലമുറയ്ക്കത് ദൃശ്യവിസ്മയമായി.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ കളിക്കാർക്കുള്ള ജഴ്സിയും സമ്മാനങ്ങളും വിതരണം ചെയ്തു.പി.കെ.മധു, കെ.പി.ധനരാജ്, ടി. നിഥിൻ രാജ്, ജ്യോതിഷ് വി.വി എന്നിവർ സംസാരിച്ചു. യുവജനവേദി പ്രവൃത്തകരായ ഒ. ലതീഷ്, പ്രജിത്ത് പള്ളിയത്ത്, രഞ്ജിത്ത് ഒ, അക്ഷയ് ദാസ് , എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.......... .......

ഗ്രാമം വോളി

അറുപത്തി ആറാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇത്തവണ കേരളത്തിലെ കോഴിക്കോട്  വേദിയാകുമ്പോൾ അതിന്റെ ആവേശത്തിലാണ്  കൊടക്കാട് എന്ന വോളിഗ്രാമം. എൻ.എസ്.എസ്.സി കൊടക്കാടിന്റെ ആഭിമുഖ്യത്തിൽ ദേശീയ വോളിയുടെ  പ്രചരണാർത്ഥം ഇ ത്തവണ വ്യത്യസ്തമായ രീതിയിലാണ് കൊടക്കാട് ഗ്രാമം വോളി എന്ന പേരിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. 

    കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ, പിലിക്കോട് എന്നിവിടങ്ങളിൽ നിന്നായുള്ള വോളി ഗ്രാമങ്ങളെ  പ്ര തിനിധീകരിച്ച് പന്ത്രണ്ട്‌ വോളി ക്ലബുകൾ മത്സരിക്കാനെത്തും.ഇരവും പകലും എന്നും  വോളിബോളിന്റെ ആരവമുയരുന്ന ഗ്രാമങ്ങളാണ് ഇത്തവണ കൊടക്കാട് ഗ്രാമം വോളിയിൽ ഏറ്റുമുട്ടുക എന്നു മാത്രമല്ല മിക്ക ടീമുകളും  യുവാക്കൾക്കൊപ്പം സ്വന്തം കളിക്കാരെ തന്നെയായിരിക്കും പ്രധാനമായും മത്സരത്തിനായി അണിനിരത്തുക. അത് കൊണ്ട് തന്നെ പണ്ട് കാലങ്ങളിലെ വോളിബോൾ കളിക്കളത്തിൽ ഉണ്ടായ വീറും വാശിയും ഒപ്പം കാണികളുടെ  ആവേശവും ഒക്കെ തിരിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
 ഫെബ്രുവരി  18 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ഗ്രാമം വോളിയുടെ ഭാഗമായി ആദ്യ കാല വോളി താരങ്ങളെ ആദരിക്കൽ, അനുസ്മരണ യോഗം, ക്ലബ്ബിലെ മുൻ താരങ്ങളെ പരിചയപ്പെടുത്തൽ, ആദ്യ വനിതാ വോളി ടീമംഗങ്ങൾക്കുള്ള അനുമോദനം, വ്യത്യസ്ത കായിക ഇനങ്ങളിൽ  വിവിധ തലങ്ങളിലായി മികവ് പുലർത്തിയവർക്കുള്ള ഉപഹാര സമർപ്പണം തുടങ്ങിയ വൈവിധ്യമാർന്ന ചടങ്ങുകളും നടക്കും.

  മെട്രോ പൊളിറ്റൻ സിറ്റികളിൽ കണ്ടുവരുന്ന പ്രൗഢിയോടെയും, ഗറ്റാംഭീര്യത്തോടെ യും തന്നെയാണ്  ഇത്തവണ യും കൊടക്കാട് ഗ്രാമം വോളി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും  രാത്രി  7:30 മുതൽ മത്സരം ആരംഭിക്കും. ഞായറാഴ്ച പ്രീയദർശിനി ആലന്തട്ടയും റെഡ്സ്റ്റാർ ബഡൂരും തമ്മിലാണ് ആദ്യ മത്സരം.

  കേരളത്തിനകത്തും പുറത്തുമായി നിരവധി വോളി താരങ്ങളെ സംഭാവന ചെയ്ത എൻ.എസ്.എസ്.സി.കൊടക്കാട് 1995 മുതലാണ് സംസ്ഥാന വോളിബോളിന്റെ പ്രധാന ക്ലബ്ബുകളിൽ ഒന്നായി മാറിയത്.നിരവധി തവണ ജില്ലാ ചാമ്പ്യൻമാരായ ഈ ക്ലബ്ബ് ,ഇന്റർ ക്ലബ്ബ് വോളി ചാമ്പ്യൻ ഷിപ്പ് ഉൾപ്പെടെ രണ്ട് സംസ്ഥാന വോളി മേളയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.








ഗതകാല സ്മരണകൾ പങ്കുവെച്ച് പഴയ താരങ്ങൾ..

ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിന്റെ പ്രചരണ ഭാഗമായി കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗ്രാമം വോളി യോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻ വോളി താരങ്ങളുടെ സംഗമം പുതു തലമുറക്ക് വേറിട്ട അനുഭവമായി. 1952 ൽ രൂപീകൃതമായ കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവൃത്തകർ നാടിന് സ്വന്തമായി ഒരു കായിക വിനോദം വേണമെന്ന് തീരുമാനിച്ചാണ് വോളിബോൾ കളിച്ച് തുടങ്ങിയത്.കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാനത്തിന് സമീപമായിരുന്നു പ്രദേശത്തെ ആദ്യ വോളി കോർട്ട്. ബ്രദേഴ്സ് ക്ലബ് എന്ന പേരിൽ അവിടെ ദീർഘകാലം വോളിബോൾ കളിച്ചിരുന്നു. പിന്നിട് 1974ൽ നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് രൂപികരിച്ച് പ്രവൃത്തനം ആരംഭിച്ചതോടെ കൊടക്കാടിന്റെ വോളി മഹിമ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക പ്രദേശത്തും അറിഞ്ഞ് തുടങ്ങിയതായി പഴയ കാല താരങ്ങൾ പറഞ്ഞു. കൊടക്കാടിന് വോളിബോൾ എന്നത് കായിക വിനോദം എന്നതിനപ്പുറം ജീവിതോപാധി കൂടിയാണെന്നും, കായികക്ഷമത നേടിയതിലൂടെ കരസേന, നാവിക സേന, വ്യോമസേന എന്നീ വിഭാഗങ്ങളിലും കേരള സർക്കാർ ഓഫീസിലുമായി പണ്ട് മുതലേ നിരവധി പേർക്ക് ജോലി ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യൻ കരസേനയിലും കേരള പോലീസിലും മാത്രമായി നൂറിൽ പരം കായിക താരങ്ങൾക്ക് ഈ വോളി ഗ്രൗണ്ടിലൂടെയുള്ള പരിശീലനത്തിലൂടെ ജോലി നേടാനായത് നാടിന്റെ യും നാരായണ സ്മാരക സ്പോർട് കളിന്റെ യും വലിയ നേട്ടമാണെന്നും പഴയ കാല താരങ്ങൾ ഓർമ്മിപ്പിച്ചു. തങ്ങൾ തുടങ്ങി വെച്ച കൊടക്കാടിന്റെ ഈ വോളി പാരമ്പര്യം കൂടുതൽ കരുത്തലോടെ എല്ലാ കാലത്തും നിലനിർത്തണമെന്നും പഴയ താരങ്ങളെല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ഗ്രന്ഥാലയം സ്ഥാപകസാരഥി കോട്ടേൻ കുഞ്ഞിരാമൻ മാസ്റ്റർ, കെ.നാരായണൻ കൂക്കാനം, കെ.ജി കൊടക്കാട്, എം.വി.ഗോവിന്ദൻ മാസ്റ്റർ, കോട്ടേൻ ഗോപാലൻ, പി.കെ നാരായണൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. മികച്ച കായിക സംഘാടകനും വോളി താരവും അദ്ധ്യാപക ശ്രേഷ്ഠനുമായിരുന്ന മേച്ചേരി രാഘവൻ മാസ്റ്ററെ ചടങ്ങിൽ അനുസ്മരിച്ചു. കെ.നാരായണൻ മാസ്റ്റർ ആദ്യകാലതാരങ്ങളെ പരിചയപ്പെടുത്തി.നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് വി.പി. ജാനകി ഉപഹാരം നൽകി ആദരിച്ചു. പി.കെ മധു, കെ.പി.ധനരാജ് എന്നിവർ സംസാരിച്ചു. എന്നും വോളിബോൾ ആരവമുയരുന്ന ജില്ലയിലെ 12 ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് 12 ക്ലബ് ക ളാ ണ് കൊടക്കാട് ഗ്രാമം വോളിയിൽ മത്സരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ . ക്ലബ്ബിന്റെ ആദ്യ വനിതാ വോ ളി ടീമംഗങ്ങളെയും ഇതോടനുബന്ധിച്ച് അനുമോദിക്കും. ഫൈനൽ ദിവസമായ ഞായറാഴ്ച വനിതാ വോളി പ്രദർശന മത്സരവും നടക്കും. നിരവധി തവണ ജില്ലാ ചാമ്പ്യൻമാരായ എൻ.എസ്.എസ്.സി കൊടക്കാട് സംസ്ഥാന ചാമ്പ്യൻഷിപ്പ് അടക്കം ചെറുതും വലുതുമയി ഒട്ടേറെ വോളി ടൂർണ്ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്.





കളിക്കൊപ്പം കാര്യവും ചേർത്ത് കൊടക്കാട് "ഗോൾ ഫ്രം റഷ്യ"..............

കാൽപന്ത് കളിയുടെ ഉത്സവ കാലം കുട്ടികളുടെ പഠനാനുഭവങ്ങളുമായി സമന്വയിപ്പിച്ച് കൊടക്കാട്ട് "ഗോൾ ഫ്രം റഷ്യ". ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ഭാഗമായി കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം യുവജനവേദിയും സ്പോർട്സ് ക്ലബ്ബും ചേർന്നാണ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി ലോകകപ്പും ലോകവും എന്ന വിഷയത്തെ ആസ്പദമാക്കി ഗോൾ ഫ്രം റഷ്യ എന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചത്. ലോകകപ്പ് ഫുട്ബോളിനെ കുട്ടികളുടെ പാഠ്യപദ്ധതിയിലെ ഐ ടി, ഗണിതം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി കൃത്യമായി ബന്ധിപ്പിച്ച് കൊണ്ടാണ് ഗോൾ ഫ്രം റഷ്യ മത്സരം നടന്നത്. ലോകകപ്പിൽ മത്സരിക്കുന്ന മുപ്പത്തിരണ്ട് ലോക രാജ്യങ്ങളെ കുറിച്ചും, അവ ഉൾപ്പെടുന്ന വൻകരകളെ കുറിച്ചും, അവിടുത്തെ ജീവിത രീതി, ആളോഹരി വരുമാനം, ഭൂവിസ്തൃതി, രാജ്യങ്ങളുടെ സ്വാതന്ത്ര്യം, സമയ വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം മത്സരത്തിൽ ചർച്ചാ വിഷയമായി.ഐ.ടി പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തി മൾട്ടിമീഡിയ രീതിയിലാണ് മത്സരം നടന്നത്.ഗിരീഷ്‌ കുമാറും ദീപേഷ് കുറുവാട്ടും ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കന്ററി വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ജി.ച്ച് എസ് എസ് പിലിക്കോടിന് ഒന്നാം സ്ഥാനവും, ജി.എച്ച്.എസ്.എസ്.കണ്ട ങ്കാളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.വെള്ളൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിനാണ് മൂന്നാം സ്ഥാനം.കേരളം പോലെ പ്രായഭേദമില്ലാതെ ഫുട്ബോൾ ആരാധകരുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഫുട്ബോൾ ആരാധകരുടെ ജന സാന്ദ്രത കണക്കാക്കാൻ സാധിച്ചാൽ കേരളം ലോകത്തിന് തന്നെ മുന്നിലായിരിക്കുമെന്നും ഗോൾ ഫ്രം റഷ്യ പരിപാടി ഓർമ്മിപ്പിച്ചു. വിജയികൾക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.പി.ധനരാജ് അദ്ധ്യക്ഷത വഹിച്ചു.പ്രവീൺ മേച്ചേരി, നിഥിൻ രാജ് ടി, എന്നിവർ സംസാരിച്ചു. അക്ഷയ് ദാസ്, ജിനീഷ്, അനൂജ് പി ടി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.



സാംസ്കാരിക സായാഹ്നവും രാഷ്ട്രീയ പൂരക്കളി അവതരണവും ..............

 ഡി.വൈ.എഫ് ഐ  ഓലാട്ട് യൂനിറ്റിന്റെയും കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം യുവജനവേദിയുടെയും സംയുക് താഭിമുഖ്യത്തിൽ സാംസ്കാരിക സായാഹ്നവും രാഷ്ട്രീയ പൂരക്കളിയും സംഘടിപ്പിച്ചു. ഓലാട്ട് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്നപരിപാടി സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ടി. ഐ മധുസൂദനൻ  ഉദ്ഘാടനം ചെയ്തു.
 ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി   DYFI കൊടക്കാട് രണ്ടാം മേഘല കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വേദികളിലായി രാഷ്ടീയ പുരക്കളി അവതരിപ്പിച്ച നാൽപതിൽപരം പൂരക്കളി കലാകാരന്മാരെ സി.പി.എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ ഉപഹാരം നൽകി അനുമോദിച്ചു.  ഗ്രന്ഥാലയം പ്രസിഡണ്ട് കെ.നാരായണൻ മാസ്റ്റർ അദ്ധ്യത വഹിച്ച ചടങ്ങിൽ സി.വി.നാരായണൻ, കെ.വി വിജയൻ, എം.വി.സുജിത് എന്നിവർ സംസാരിച്ചു.ടി.നവീൻ സ്വാഗതവും പി.കെ.രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് രാഷ്ട്രീയ പൂരക്കളിയും അരങ്ങേറി.

page 11


page 10


page 9


page 8